മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്. സഹോദര സഹായം ലഭ്യമാകും.......
ഖത്തറിലെ ഇന്ത്യക്കാരായ സ്കൂൾ കുട്ടികൾക്ക് വേണ്ടി, അവരുടെ ആത്മവിശ്വാസത്തിന് മറ്റൊരു തലം നല്കി ഇൻകാസ് കരുതല്‍ അലപ്പുഴയുടെ “Edu Ignite” Doha - "Edu Ignite" എന്ന കരിയര്‍ കേന്ദ്രീകൃതമായ ഇവന്റ് ജന പങ്കാളിത്തവും, അവതരണത്തിലൂടെയും ദോഹയ്ക്കും മറ്റൊരു വേറിട്ട അനുഭവമായി മാറി.
IAS Academy-യുടെ സോഷിയോളോജി ലെക്ചറര്‍ ജ്യോതി രാധികാ വിജയകുമാറിന്റെ ടോൾക് ഷോ സദസ്സിനു വളരെയേറെ ഗുണപ്രദമായ ഒന്നായിരുന്നു. സിവിൽ സർവീസ് മേഖല കുട്ടികൾ തിരഞ്ഞെടുക്കേണ്ടത് എങ്ങനെ ആണെന്നും, ചിട്ടയായ പരിശ്രമത്തിലൂടെ എങ്ങനെ സിവിൽ സർവീസിൽ അംഗമാവാം എന്നതിനെ പറ്റി വളരെ മനോഹരമായി കുട്ടികളും രക്ഷിതാക്കളുമായിട്ടും സംവദിക്കാനുള്ള വേദിയായി കരുതൽ ആലപ്പുഴ സംഘടിപ്പിച്ച ഈ പരിപാടിയിലൂടെ സാധിച്ചു.
മുഹമ്മദ് അഷ്റഫ് ബ്രില്ലിയന്ട്ട്-ന്റെ ഡയറക്ടര്‍, കുട്ടികളുടെ കരിയറിന്റെ അടുത്ത ചുവടുകള്‍ സംബന്ധിച്ചൊരു സെഷന് സംഘടിപ്പിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ നിരവധി നേതാക്കൾ സന്നിതരായിരുന്നു. ......
കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എച്ച് മുഹമ്മദ് കോയ ചെയറിന്റെ ഡോണർ ഓർഗനൈസേഷനായ ഗ്രെയ്സ് എജുക്കേഷണൽ അസോസിയഷന് ഖത്തർ തിരുരങ്ങാടി മണ്ഡലം കെ എം സി സി കമ്മിറ്റി വകയായി പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം കൈമാറി. ചടങ്ങിൽ ഖത്തർ തിരുരങ്ങാടി മണ്ഡലം കെ എം സി സി കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ റിയാസ് പഴയകത്ത്, സ്വാലിഹ് വാഫി, സെക്രട്ടറി അമീറലി കളത്തിങ്ങൽ ഗ്രെയ്സ് ജനറൽ സെക്രട്ടറി സയ്യിദ് അഷ്റഫ് തങ്ങൾ, സി.എച്ച് ചെയർ റിസർച്ച് ഓഫീസർ അബ്ദുറഹ്മാൻ മങ്ങാട്, കോർഡിനേറ്റർ എ. ......
കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. വൈറ്റിലയിൽ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകളാണ് പൊളിക്കേണ്ടി വരിക. ......
ബ്രഹ്മപുരത്ത് സി.ബി.ജി (കംപ്രസ്ഡ് ബയോ ഗ്യാസ്) പ്ലാന്റ് മാർച്ച് അവസാനത്തോടെ യാഥാർത്ഥ്യമാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രം സന്ദർശിച്ച ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
റെക്കോർഡ് വേഗത്തിലാണ് ബി.പി.സി.എല്ലിന്റെ നേതൃത്വത്തിൽ പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. ......
കൊച്ചി: സിപിഎമ്മിന് വിതച്ചത് മാത്രമേ കൊയ്യാനാകൂവെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ.എ മുഹമ്മദ് കുട്ടി. 'നവ കേരള മുന്നണി സൃഷ്ടിക്കായി' എൻസിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 11 മുതൽ 17 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കപ്പെടുന്ന രാഷ്ട്രീയ വിശദീകരണ യാത്രയുടെ പോസ്റ്റർ പ്രകാശനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കോഴിക്കോട് :വിജിലൻസ് സംഘം പിടി കൂടിയ പഞ്ചായത്ത് സെക്രട്ടറിയെ രേഖകൾ തിരുത്തി ഡ്യൂട്ടിയിൽ ഇല്ലെന്നു കാണിച്ച് വിജിലൻസിൽ നിന്നും രക്ഷപ്പെടുത്തിയ പഞ്ചായത്ത് പ്രസിഡണ്ടും ഇടതുപക്ഷ ഭരണസമിതി അംഗങ്ങളും ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കടലുണ്ടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.യു.ഡി.എഫ് കടലുണ്ടി പഞ്ചായത്ത് കമ്മറ്റി കൺവീനർ പനക്കൽ പ്രേമരാജൻ ഉദ്ഘാടനം ചെയ്തുമുസ്ലീം ലീഗ് കടലുണ്ടി പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി എൻ.കെ. ബിച്ചിക്കോയ അദ്ധ്യക്ഷത വഹിച്ചുകടലുണ്ടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് പി.വി. ......
തിരുവനന്തപുരം: കേരളത്തിൽ മറ്റന്നാൾ ഉച്ചകഴിഞ്ഞ് കേരളത്തിൽ 21 കോടീശ്വരന്മാർ കൂടിയുണ്ടാകും. സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് - നവവത്സര ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഈ മാസം അഞ്ചിനാണ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. ......
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ചിമ്പു തന്റെ 43-ാം ജന്മദിനം ഇന്ന് ആഘോഷിക്കുകയാണ്. ഇതിനോടനുബന്ധിച്ച് താരം തന്റെ അടുത്തടുത്ത ചിത്രങ്ങളുടെ പ്രഖ്യാപനവും നടത്തി കൊണ്ടിരിക്കുകയാണ്. അർദ്ധരാത്രിയിലാണ് ചിമ്പു തന്റെ 49-ാം ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ......
കൊച്ചി: കടലാഴങ്ങളിലെ വിസ്മയ കാഴ്ചകൾ സമ്മാനിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഓപ്പൺ ഹൗസ് പ്രദർശനം. 78ാമത് സ്ഥാപകദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശനം കാണാൻ ആയിരങ്ങളാണ് എത്തിയത്. ......